ബംഗളൂരു: ഐടി കമ്പനി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധികളും ഭാര്യയ്ക്ക് ജോലി കണ്ടെത്താൻ കഴിയാത്തതിനെയും തുടർന്നാണ്
കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും എന്നും വീട്ടിൽ വളക്കായിരുന്നു. ജോലി കണ്ടെത്താൻ കഴിയാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി ബെംഗളൂരുവിൽ നിന്ന് പുനെയിലേക്ക് രക്ഷപ്പെട്ട യുവാവ് പോലീസ് കസ്റ്റഡിയിലാണ്.
കൊല്ലപ്പെട്ട 32കാരിയായ ഗൗരി മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അടുത്ത കാലത്ത് ജോലി ഉപേക്ഷിച്ച് ബംഗളൂരുവിൽ പുതിയ ജോലി അന്വേഷിക്കുകയായിരുന്നു. ഭർത്താവ് രാകേഷ് ഹിറ്റാച്ചിയിൽ പ്രോജക്ട് മാനേജരായാണ് പ്രവർത്തിച്ചിരുന്നത്. ജോലി കണ്ടെത്താൻ കഴിയാത്തതും സാമ്പത്തിക പ്രയാസങ്ങളും ഇരുവരും തമ്മിൽ തർക്കങ്ങൾക്ക് കാരണമായെന്നാണ് പോലീസ് പറയുന്നത്.
‘മാർച്ച് 26 ന് വൈകുന്നേരം രാകേഷ് ഗൗരിയെ തല്ലി. ഇതിൽ പ്രകോപിതയായ ഗൗരി ഒരു കത്തി എടുത്ത് രാകേഷിന് നേരെ എറിഞ്ഞതോടെ പ്രതികാരമായി. രാകേഷ് അതേ കത്തി ഉപയോഗിച്ച് ഗൗരിയെ പലതവണ കുത്തി. എന്നിട്ട് മൃതദേഹം പല കഷ്ണങ്ങളാക്കി കുളിമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു. ശേഷം രാകേഷ് തൻറെ അപ്പാർട്ട്‌മെൻറിന് താഴെ താമസിക്കുന്നയാളെ സംഭവം അറിയിച്ചു. ഇയാൾ വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. വീട്ടുടമസ്ഥൻ നൽകിയ വിവര പ്രകാരം പോലീസ് സംഭവ സ്ഥലത്തെത്തി. അപ്പോഴാണ് സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഇയാൾ വിഷം കഴിക്കുകയും ചെയ്തു. ഇതിനുശേഷം പുനെയിലെ ഷിർവാൾ പോലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിച്ചു. ഇയാളെ സതാര ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പുനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post