ലോകത്തെ കരുത്തുറ്റ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യ, വിദേശ ജയിലുകളിൽ നിന്ന് രക്ഷപ്പെടുത്തിയ പൗരന്മാരുടെ എണ്ണം. ഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ നിന്ന് ജയിൽ മോചിതരായത് 10000ത്തോളം ഇന്ത്യക്കാർ.നരേന്ദ്രമോദി സർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്. ഈ അടുത്ത് യുഎഇയും 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ്നൽകിയിരുന്നു.
അധികാരത്തിലെത്തിയ 2014 മുതൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യൻപൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നുണ്ട്. നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതലഇടപെടലുകളിലൂടെയുമാണ് വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെസുരക്ഷിതമായ തിരിച്ചുവരവ് മോദി സർക്കാർ ഉറപ്പാക്കിയത്. ഇത് ആഗോളതലത്തിൽ ഇന്ത്യയുടെനയതന്ത്ര ശക്തിയെയും വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെഅചഞ്ചലമായ പ്രതിബദ്ധതയെയുമാണ് കാണിക്കുന്നത്. നിരവധി പേരാണ് സർക്കാരിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post