ന്യൂഡൽഹി : കടൽത്തീര ഖനനത്തിന് കേന്ദ്രസർക്കാർ നൽകിയ അനുമതി ഉത്തരവ് ഉടൻ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി. കേരളം, ഗുജറാത്ത്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കടൽത്തീര ഖനനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
ഖനന ടെൻഡറുകൾ ഉടൻ റദ്ദാക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ കത്തിലെ ആവശ്യം. കടൽത്തീര ഖനനം ഗുരുതരമായ പാരിസ്ഥിതിക, ഉപജീവന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് രാഹുൽ ഗാന്ധി ആശങ്ക ഉന്നയിക്കുന്നത്. കടൽത്തീര ഖനനം മൂലം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിലും ജീവിത രീതിയിലും മാറ്റം ഉണ്ടാകുമെന്നും രാഹുൽഗാന്ധി ആശങ്ക ഉന്നയിച്ചു.
സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശവാസികളുടെ ജീവിതത്തെയും ബാധിക്കുന്ന തീരുമാനമാണ് കടൽത്തീര ഖനനത്തിനുള്ള അനുമതിയെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. തീരദേശ സമൂഹങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ഭയം ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഖനന ടെൻഡറിനുള്ള അനുമതി റദ്ദാക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
Discussion about this post