ചണ്ഡീഗഡ് : പഞ്ചാബ് സർവകലാശാലയിൽ സംഗീത പരിപാടിക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാൻവി ഗായകൻ മസൂം ശർമ്മയുടെ തത്സമയ സംഗീത പരിപാടിക്കിടയിൽ ആയിരുന്നു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ വാക്ക് ഏറ്റവും സംഘർഷത്തിലേക്ക് ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പഞ്ചാബ് സർവകലാശാല വിദ്യാർത്ഥിയായ ആദിത്യ താക്കൂർ ആണ് കുത്തേറ്റ് മരിച്ചത്.
മരിച്ച ആദിത്യ താക്കൂർ ഹിമാചൽ പ്രദേശ് സ്വദേശിയാണ്. അധ്യാപക പരിശീലനത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.
ആക്രമണം നടത്തിയതിന് പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. സെക്ടർ 11 പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










Discussion about this post