തൃശൂര്‍: 7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടിയ അമ്മയുടെ അപേക്ഷ എതിർത്ത് ജയിൽ ഡിജിപി. അകാല വിടുതല്‍ നല്‍കണമെന്നപ്രതിയുടെ അമ്മയുടെ ഹര്‍ജി തത്കാലം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ജയില്‍ ഡിജിപിമനുഷ്യാവകാശ കമ്മീഷൻ
നെ അറിയിച്ചത്. ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ച കമ്മീഷൻ അംഗം വി. ഗീത പ്രതിയുടെഅമ്മ കമ്മീഷനിൽ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി.
മകന് 18 വര്‍ഷമായി വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും 78 വയസായ തന്‍റെരോഗദുരിതങ്ങള്‍ കണക്കിലെടുത്ത് മകന് അകാലവിടുതല്‍ നല്‍കണമെന്നായിരുന്നു പ്രതിബാബുവിന്‍റെ അമ്മ അഴീക്കോട് സ്വദേശിനി കമലാക്ഷിയുടെ ആവശ്യം.
കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ് ദമ്പതികളുടെ ഏഴുമാസം പ്രായമുള്ളപെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മഴയത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതി. ശ്വാസകോശത്തില്‍ വെള്ളം കയറി കുഞ്ഞ് മരിക്കുകയായിരുന്നു.
പ്രതി മദ്യപാനിയും സ്ഥിരം വഴക്കാളിയുമായിരുന്നതിനാല്‍ സമാന കുറ്റകൃത്യത്തിന്സാധ്യതയുണ്ടെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. പീഡന കേസില്‍ പ്രതിയായതിനാല്‍ പ്രതിക്ക്സാധാരണ അവധിക്ക് അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post