കാമാഖ്യ എക്‌സ്പ്രസ് ട്രെയിനിന്റെ 11 ബോഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് ബെംഗളൂരുവിൽ നിന്ന് അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റുകയായിരുന്നു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11.45 ഓടെയാണ് സംഭവം.
അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്‌സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കി എന്ന് റെയിൽവേ അറിയിച്ചു.
പാളം തെറ്റിയതിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി ഇസിഒആർ ഉദ്യോഗസ്ഥർ പറഞ്ഞു. സഹായത്തിനായി റെയിൽവേ ഒരു ഹെൽപ്പ്ലൈൻ നമ്പർ പുറത്തിറക്കി. യാത്രക്കാർക്ക് അപ്ഡേറ്റുകൾക്കോ സഹായത്തിനോ ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
8455885999
8991124238









Discussion about this post