ബംഗളുരു: പാൽ വില കുത്തനെ കൂട്ടി. കർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വിലയാണ് കൂട്ടിയത്. ലിറ്ററിന് നാൽ രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമായ കർണാടകം കേരളത്തിലേക്കടക്കം പാൽ കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ കർണാടക മിൽക് ഫെഡറേഷനിൽ നിന്ന് തങ്ങൾ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തിൽ വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി.
1.7 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിനി തൈരിനും വില കൂട്ടി. കിലോയ്ക്ക് നാല് രൂപയാണ് വില വർദ്ധന.
കർഷകരുടെയും വിവിധ സംഘടനകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് കർണാടകയിൽ പൽ വില വർധിപ്പിച്ചത്. ഈ പരിഷ്‌കരണത്തോടെ, നന്ദിനി പാലിന്റെ ഒരു ലിറ്റർ നീല പാക്കറ്റിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഏപ്രിൽ ഒന്നുമുതലാണ് കർണാടകയിൽ പുതിയ പാൽവില പ്രാബല്യത്തിൽ വരും
Discussion about this post