റായ്പൂർ : ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ . തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ കമ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ വധിച്ചു. രേണുക എന്ന ഭീകരവാദി നേതാവിനെയാണ് വധിച്ചത്.
കമ്യൂണിസ്റ്റ് ഭീകര ഗ്രൂപ്പായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി)യിലെ ഒരു വനിതാ അംഗവും മറ്റ് നിരവധി ഭീകകരരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 9 മണി മുതൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.തുടർച്ചയായ വെടിവയ്പിലാണ് രേണുക എന്ന ബാനു വനിതാ കൊല്ലപ്പെട്ടത്.
ദന്തേവാഡയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലെ വന മേഖലയിൽ വലിയ ഭീകരാക്രമണത്തിന് കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) കീഴിലുള്ള സുരക്ഷാ സേനയുടെ ഒരു സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
നക്‌സൽ മീഡിയ ടീമിന്റെ ചുമതല ബാനു വഹിച്ചിരുന്നുവെന്നും തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ താമസക്കാരനാണെന്നും അധികൃതർ പറയുന്നു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തിരച്ചിലിലാണ് വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഒരു ഇൻസാസ് റൈഫിൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ, ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കളും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. 2025 ൽ ഇതുവരെ ബസ്തർ മേഖലയിലെ വിവിധ ഏറ്റുമുട്ടലുകളിലായി 119 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.
Discussion about this post