ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വൻ വിവാദത്തിലേക്ക്.ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിൻ്റെ പരാമർശം ഇങ്ങനെ ചൂണ്ടിക്കാട്ടി കടൽ സുരക്ഷയിൽ ബംഗ്ലാദേശാണ് നിർണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇതിലൂടെ ശ്രമിച്ചത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ ഇതിനെതിരെ രംഗത്തെത്തി. യൂനുസിന്റെ പരാമർശം അപലപനീയമാണെന്നും സിലിഗുരി ഇടനാഴിയിൽ കൂടുതൽ വികസനങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകത ഇത് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിലിഗുരി ഇടനാഴിയിൽ ഭൂഗർഭമായും അല്ലാതെയും റോഡ്, റെയിൽ ശൃംഖല ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടയ്ക്കിടെ തള്ളി പറയുന്ന ബംഗ്ലാദേശിന് ഇന്ത്യ കപ്പലണ്ടി വാങ്ങാനുള്ള സഹായം പോലും നൽകരുതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം.
ഇന്ത്യയുടെ 7 സംസ്ഥാനങ്ങൾ, സപ്ത സഹോദരിമാരെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ കിഴക്കൻ ഭാഗം. അതു കരയാൽ മാത്രം ചുറ്റപ്പെട്ട ഇന്ത്യയുടെ പ്രദേശമാണ്. അവർക്ക് കടലുമായി ബന്ധപ്പെടാൻ മാർഗമില്ല. ഇതൊരു വലിയ അവസരമാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥ വിപുലമാക്കാൻ ഇതിനെ ഉപയോഗിക്കാം. ഈ അവസരം മുതലാക്കി ഉപയോഗപ്പെടുത്തണം. ബംഗ്ലാദേശില്‍നിന്ന് നിങ്ങൾക്ക് എവിടേക്കും പോകാനാകും. ഈ മേഖലയിലെ സമുദ്രത്തിന്റെ കാവലാൾ ഞങ്ങളാണ്. ഇതു വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. ചൈനയ്ക്ക് ഇത് ഉപയോഗിക്കാം. നിർമാണങ്ങളും ഉത്പാദനവും വിപണവും നടത്താം. ചൈനയിലേക്ക് പലതും കൊണ്ടുപോകാം. അവിടെനിന്ന് പലതും ലോകത്തിനു നൽകാം’ എന്നായിരുന്നു യൂനുസിന്റെ പരാമർശം.
യൂനുസിന്റെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ചൈനയുമായി കൂടുതൽ അടുത്ത് നിക്ഷേപങ്ങൾ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.ടീസ്റ്റ നദീജല പദ്ധതിയിലേക്കും ബംഗ്ലാദേശ് ചൈനയെ ക്ഷണിച്ചു. പുറത്താക്കപ്പെട്ട ഹസീന ഭരണകൂടം ഇന്ത്യയെയാണ് ഈ പദ്ധതിയ്ക്കായി ക്ഷണിച്ചിരുന്നത്
Discussion about this post