ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ. വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ്
ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല സീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു. വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടു. മുനമ്പം നിവാസികൾക്ക് അവരുടെ മണ്ണ് തിരിച്ച് കിട്ടുന്നു. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.
അഹ്ലാദകരമായ ഈ ചരിത്ര സംഭവത്തിൽ മുസ്ലീം ലീഗിന് സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം, മുസ്ലീം ലീഗാണ് മുനമ്പം പ്രശ്നം ഉണ്ടാക്കിയത്. മുനമ്പം ഭൂമി വിൽക്കാൻ തീരുമാനിക്കുമ്പോൾ മുസ്ലീം ലീഗുകാരാണ് ഫറൂഖ് കോളേജ് ട്രസ്റ്റ് ഭരിച്ചിരുന്നത്. മുസ്ലീം ലീഗുകാർ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ് പണം വാങ്ങി . വിറ്റ ഭൂമി തിരിച്ചു വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിൻ്റെ മതനേതാവായ പാണക്കാട്ട് തങ്ങളാണ്. മസ്ലീലീഗുകാരാണ് മുനമ്പത്തുകാരിൽ നിന്നും തിരിച്ചെടുത്തു ഭൂമി വഖഫാക്കണം എന്ന് ആവശ്യപ്പെട്ടത്.
ഈ ചതിയിൽ, മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി എൽ ഡി എഫും യു ഡി എഫും പങ്കാളികളായി. മുനമ്പത്തുകാരെ ചതിക്കാൻ രണ്ടു കൂട്ടരും ഒന്നിച്ചു.
പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ കാര്യം അറിഞ്ഞിട്ടും നിരന്തരം നുണ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ഇന്നു മുസ്ലീം പള്ളി; നാളെ ക്രിസ്ത്യൻ പള്ളി ” തങ്ങൾ നിഷ്കളങ്കമായി മുന്നറിയിപ്പു നൽകുന്നു. വലഫ് ബില്ലിനെ എതിർത്തത് അത് നാളെ ക്രിസ്ത്യാനികളെ കൂടി ബാധിക്കും എന്ന ഭയം കൊണ്ടാണെന്നാണ് തങ്ങളുടെ പുതിയ പ്രചരണം. തങ്ങളെ, “സത്യം ചിലപ്പോൾ നിൻ്റെ ജനതയ്ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം. ” ഇത് ഖുർആൻ വാക്യമാണ്. മറക്കരുത്. ക്രിസ്ത്യൻ വസ്തുവഹകൾ ഭരിക്കപ്പെടുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന സിവിൽ / ക്രിമിനൽ നിയമം അനുസരിച്ചാണ്. കാനോൻ നിയമം അനുസരിച്ചില്ല. അതുകൊണ്ടാണ് ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതൊന്നും അറിയാതെയല്ല തങ്ങൾ മതപരമായ വേർതിരിവുണ്ടാക്കാൻ നുണ പറയുന്നത്.
ഇന്ത്യയിലെ വസ്തുവഹകൾ മതനിയമങ്ങൾക്ക് അനുസരിച്ചല്ല സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അനുസരിച്ചാകണം ക്രയവിക്രയം ചെയ്യേണ്ടത് എന്ന് ഈ നിയമം സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. വഖഫ് നിയമവും ട്രസ്റ്റ് നിയമവും രണ്ടും രണ്ടാക്കണെന്നു വ്യക്തമാക്കുന്നു. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ്
ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയത്. നമുക്ക് ഈ നിയമത്തെ സ്വാഗതം ചെയ്ത് ആഘോഷമാക്കാം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post