ചെന്നൈ; ഭാരതീയ ജനതാ പാർട്ടിയുടെ ( ബിജെപി ) തമിഴ്നാട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് കെ. അണ്ണാമലൈ സ്ഥിരീകരിച്ചു . അടുത്ത പ്രസിഡണ്ടിനെ പാർട്ടി ഏകകണ്ഠമായി തീരുമാനിക്കുമെന്നും അണ്ണാമലൈ അറിയിച്ചു.
അടുത്ത നേതാവിനെ എല്ലാ പാർട്ടി അംഗങ്ങളും ഏകകണ്ഠമായി തീരുമാനിക്കും. സംസ്ഥാന പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് ഏപ്രിൽ 7 ന് നടക്കുമെന്നും ഏപ്രിൽ 9 ന് പ്രഖ്യാപനം ഉണ്ടാകുമെന്നും ബിജെപി നേതാക്കൾ സ്ഥിരീകരിച്ചു.
പുതിയ സംസ്ഥാന മേധാവിയെ നിയമിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തെലങ്കാന ബിജെപി പ്രസിഡന്റ് കിഷൻ റെഡ്ഡി ഏപ്രിൽ 7 ന് തമിഴ്‌നാട്ടിലെത്തും.
Discussion about this post