നടി സാറാ അലി ഖാൻ കാമാഖ്യക്ഷേത്രത്തിൽ ദർശനം നടത്തി. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലെ ദർശനത്തിൻറെ ചിത്രങ്ങളും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. തൂവെള്ള നിറമുള്ള ചിക്കൻകാരി സൽവാറായിരുന്നു സാറയുടെ വേഷം. ചിത്രത്തിനോടൊപ്പം സാറ ഒരു കവിതയും പങ്കുവെച്ചിരുന്നു.
“നിരന്തരമായ ഒഴുക്കിനിടയിലെ നിശ്ചലതയുടെ നിമിഷങ്ങൾ. ശ്വസിക്കാനും സാവധാനം പോകാനുമുള്ള ഒരു ഓർമ്മപ്പെടുത്തൽ. നദിയുടെ മന്ത്രണങ്ങൾ ശ്രദ്ധിക്കുക, സൂര്യപ്രകാശം അനുഭവിക്കുക. ആഴത്തിൽ അലയുക, ജീവിതം സ്വീകരിക്കുക, സ്വയം വളരാൻ അനുവദിക്കുക,” സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സെയ്ഫ് അലിഖാൻറെയും അമൃതാ സിങ്ങിൻറെയും പുത്രിയായ സാറ അലിഖാൻ അദ്ധ്യാത്മിക കേന്ദ്രങ്ങളിൽ നിന്ന് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് ആദ്യമായല്ല. ബദരീനാഥ് കേദാർനാഥ് ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ ഇതിനു മുൻപും സാറ അലിഖാൻ പങ്കുവെച്ചിരുന്നു.
സന്ദീപ് കെൽവന്ദ് അഭിഷേക് കപൂർ സംവിധാനം ചെയ്ത സ്കൈ ഫോഴ്‌സ് എന്ന ചിത്രത്തിലാണ് സാറ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാറും നവാഗതനായ വീർ പഹാരിയയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Discussion about this post