ചെന്നൈ : സിപിഎം അംഗത്വത്തിൽ നിലവാരം കുറയുന്നതായി മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. അംഗത്വ ഫീസ് ഇരട്ടിയാക്കി വർദ്ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരാനും സിപിഎം തീരുമാനിച്ചു.
പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചർച്ച ചെയ്തശേഷമാണ് അംഗത്വ ഫീസ് വർദ്ധിപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്യാൻ സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ 5 രൂപ ഉണ്ടായിരുന്ന അംഗത്വ ഫീസ് 10 രൂപയാക്കി ഉയർത്താനാണ് തീരുമാനം. അംഗത്വത്തിൽ നിലവാരം കുറയുന്നത് പരിഹരിക്കുന്നതിനും സിപിഎം ശ്രമിക്കും.
ഒരുഭാഗത്ത് പാർട്ടി അംഗത്വം കൂടുമ്പോൾ മറുഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ വിലയിരുത്തൽ. കേരളത്തിൽ ഉൾപ്പെടെ ഈ പ്രവണത നിലനിൽക്കുന്നതായി അഭിപ്രായമുയർന്നിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.
Discussion about this post