പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആയിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. അലനോടൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്.
അലനും അമ്മയും വീട്ടിലേക്ക് മടങ്ങുന്ന വഴി കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ അമ്മയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അലന് കാട്ടാനയുടെ കുത്തേറ്റത് എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കൂട്ടംതെറ്റി വന്ന ഒറ്റയാനായിരുന്നു ആക്രമണം നടത്തിയത്.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. നാളെ പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ആണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post