കൊച്ചി: പ്രമുഖ വ്യവസായിയും നിർമ്മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽനിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022-ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നത്. ചിട്ടികളിൽ ചേർത്ത പ്രവാസികളുടെ സമ്പൂർണവിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിർദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിലാക്കി ഇഡിയ്ക്ക് നൽകിയിരുന്നു. എന്നാൽ, കൂടുതൽവിവരങ്ങൾ സമർപ്പിക്കണമെന്നാണ് ഇഡിയുടെ നിർദേശം.
നേരത്തേ ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
Discussion about this post