35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായകന്‍ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാദ്ധ്യമത്തിൽ ഭാര്യയ്ക്ക് ആശംസ നേർന്ന് വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
”പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കുമൊടുവില്‍ തങ്ങള്‍ വീണ്ടും പ്രണയത്തിലേക്ക് വീഴുന്നുവെന്ന് വേണുഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ’35 വര്‍ഷമായി, ഇപ്പോഴും ശക്തമായ തുടരുന്നു. ഓരോ വഴക്കിനും വാഗ്വാദത്തിനും ശേഷം വീണ്ടും പ്രണയത്തിലേക്ക് വീഴുന്നു. പ്രായം വീര്യം കൂടിയ വീഞ്ഞുപോലെയായി മാറുന്നു,വീര്യം കൂടിയ വീഞ്ഞുപോലെ പ്രായമേറുന്നു, നാം വിനാഗിരിയായി മാറിയില്ലല്ലോ…കാലക്രമേണ കൂടുതല്‍ മൂല്യമുള്ളവരും കരുത്തുള്ളവരുമായി മാറുന്നു. പ്രിയപ്പെട്ടവള്‍ക്ക് 35-ാം വിവാഹ വാര്‍ഷികാശംസകള്‍.’-ജി.വേണുഗോപാല്‍ കുറിച്ചു.
പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകൾ നേര്‍ന്ന് നിരവധി പേരെത്തി. 1990 ഏപ്രില്‍ എട്ടിനായിരുന്നു വേണുഗോപാലിന്റേയും രശ്മിയുടേയും വിവാഹം. ഗായകന്‍ അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കള്‍.
Discussion about this post