നവനീത് കൃഷ്ണൻ എന്ന ഏവരും ബഹുമാനിക്കുന്ന അധ്യാപകന്റെയും കിഷൻ എന്ന അധോലോക ഗുണ്ടയുമായ ഇരട്ട സഹോദരന്മാരുടെ കഥ പറഞ്ഞ ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന ചിത്രം കാണാത്ത ആളുകൾ കുറവായിരിക്കും. നന്മയുടെയും തിന്മയുടെയും രണ്ട് ഭാവങ്ങളെ സുരേഷ് ഗോപി മികച്ച രീതിയിൽ അവതരിപ്പിച്ചു. ഇതിനിടയിൽ നടക്കുന്ന അയാളുടെ ജീവിതത്തെ തകർത്ത ഒരു കൊലപാതകത്തെത്തുടർന്ന് കിഷൻ തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് സഹോദരന്റെ ജീവിതത്തിലേക്ക് വരികയും തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ഈ ചിത്രം പരാജയം ആയിരുന്നെങ്കിലും പിന്നെ ടി. വിയിലും മറ്റും ഈ ചിത്രം എത്തിയപ്പോൾ ആളുകൾ ഇത് സ്വീകരിച്ചു. ലാൽ ജോസിന് വലിയ ആഘാതമായിരുന്നു ഈ ചിത്രത്തിന്റെ പരാജയം കാരണം ഉണ്ടായതെന്ന് അദ്ദേഹം പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പോലീസ് വേഷങ്ങളിൽ നിന്ന് മാറി ലളിതമായ വേഷത്തിലും പരുക്കൻ വേഷത്തിലും സുരേഷ് ഗോപി തിളങ്ങിയ ചിത്രമാണിത്.
വിദ്യാസാഗർ- ഗിരീഷ് പുത്തഞ്ചേരി ടീമും ഒരുക്കിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. പ്രത്യേകിച്ച് “മറന്നിട്ടുമെന്തിനോ” എന്ന ഗാനം, ഇതിന്റെ പിറവിയെക്കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:
” ഈ പാട്ടിന്റെ സിറ്റുവേഷൻ ഇങ്ങനെയാണ്, മറന്നു എന്ന് വിചാരിക്കുന്ന ചില കാര്യങ്ങൾ ഒരു സ്വപ്നത്തിൽ ഇങ്ങനെ ഓർമപ്പെടുത്തുന്നു. അല്ലെങ്കിൽ വിട്ട് കളയാൻ വിചാരിച്ചിട്ട് മനസിന്റെ ഒരു മൂലയിൽ വെച്ചിരിക്കുന്ന ചില കാര്യങ്ങൾ നമ്മളെ പുറകിൽ നിന്ന് മാന്തിയിട്ട ഹലോ ഞാൻ ഇവിടെ ഉണ്ടെന്ന് പറയുന്നു. അപ്പോൾ ഗിരീഷ് എഴുതിയതാണ് ഈ പാട്ട്. ഞാനും വിദ്യാസാഗറും ആ റൂമിലേക്ക് വരുമ്പോൾ നിങ്ങൾ ഇപ്പോൾ കേൾക്കുന്ന പാട്ടിന്റെ അതെ താളത്തിൽ ഗിരീഷ് ആ വരികൾ പറയുകയായിരുന്നു. അപ്പോൾ തന്നെ വിദ്യ ആ പാട്ട് കിബോർഡിൽ വായിച്ചു.”
ഇതിലെ നായികമാരായ ലെനയും പൂർണിമയും എല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.













Discussion about this post