മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സേതുമാധവൻ’ ജനിച്ചതും ഈ സിനിമയിലൂടെയാണ്.
സേതുമാധവൻ തന്റെ അച്ഛനായ അച്യുതൻ നായരുടെ സ്വപ്നം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകാൻ തയ്യാറെടുക്കുന്നവനാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ, നാട്ടിലെ ഗുണ്ടയായ കീരിക്കാടൻ ജോസിനെ തന്റെ അച്ഛനെ രക്ഷിക്കാനായി സേതുവിന് നേരിടേണ്ടി വരുന്നു. ആ ഫൈറ്റിൽ സ്ർതുമാധവൻ ജയിച്ചെങ്കിലും അത് അയാളുടെ ജീവിതം തന്നെ മാറ്റുന്നു. സ്വപ്നവും ആഗ്രഹവുമെല്ലാം ആ തെരുവിലെ അടിയോടെ നഷ്ടപെട്ട സേതുമാധവൻ കീരിക്കാടനെക്കാൾ വലിയ ഗുണ്ടയായി മാറുന്നതാണ് കഥ.
സിനിമയിൽ നമ്മളെ ഏറെ കരയിപ്പിച്ച കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് ഒരു അഭിമുഖത്തിൽസിബി മലയിൽ, ലോഹിതദാസ് ജോൺസൺ തുടങ്ങിയവർ അടങ്ങിയ പരിപാടിയിൽ അവർ ഇങ്ങനെ പറഞ്ഞു:
“ഈ പാട്ടീൽ ആദ്യം ഒരു റൊമാന്റിക് സോങ് ഉണ്ടായിരുന്നു. ശങ്കരാടി ചേട്ടനും തിലകൻ ചേട്ടനും മദ്യപിച്ച ശേഷം സംസാരിക്കുന്ന രംഗത്തിൽ മോഹൻലാൽ ഒരു ജനലിന്റെ പുറകിൽ നിന്ന് പാർവതിയെ കെട്ടിപിടിക്കുന്നുണ്ട്. ആ സമയത്ത് മുത്തശ്ശി ഇതാ കട്ടുതിന്നുന്നു പിടിച്ചോടാ, എന്ന് പറയുന്ന രംഗത്ത് ആയിരുന്നു ഈ പാട്ട് വരേണ്ടത്. ഗ്രാമീണാന്തരീക്ഷം ആയിരുന്നു ഈ പാട്ടിന് ഉദേശിച്ചത്. കുറച്ച് ഭാഗം ഷൂട്ട് ചെയ്തതും ആയിരുന്നു. എന്നാൽ സമയത്തിന്റെ പരിമിതി മൂലം അത് ഷൂട്ട് ചെയ്യാനായില്ല. എന്നാൽ ആ ട്യൂൺ ഉണ്ടാക്കിയത് വെറുതെ ആയില്ല, റൊമാന്റിക് ട്രാക്കിന് ഉണ്ടാക്കിയ അതെ ട്യൂൺ സ്ലോയായി പാടിയപ്പോൾ നിങ്ങൾ കാണുന്ന കണ്ണീർപൂവ് ആയി.”
ഈ സിനിമയിൽ കീരിക്കാടൻ ജോസിനെ കൊന്ന് ജയിലിൽ പോകുന്ന സേതു ആയിരുന്നെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിൽ കാണിക്കുന്നത് അയാളുടെ തിരിച്ചുവരവും പിന്നെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ്.













Discussion about this post