ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. ജീവിത വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്. മഞ്ജുവിനും സുഹൃത്ത് സിമിയ്ക്കും ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദം തെറ്റായി വ്യാഖ്യാനിക്കുന്നതിനോട് പ്രതികരിക്കുകയാണ് താരം.
ഞങ്ങൾ ലെസ്ബിയൻ കപ്പിളാണെന്നൊക്കെ ആളുകൾ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണു കുഴപ്പം? അവർക്കും ജീവിക്കേണ്ടേ. ഗേ ആയവർക്കും ലെസ്ബിയനായവർക്കും ഈ സമൂഹത്തിൽ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല” എന്നാണ് മഞ്ജു പറയുന്നത്.
ഞാനും സിമിയും ലെസ്ബിയൻസ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ എന്താണു തെറ്റ്? എന്നും മഞ്ജു ചോദിക്കുന്നുണ്ട്. ഞങ്ങൾ ലെസ്ബിയനാണെങ്കിൽ തന്നെ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നും താരം ചോദിക്കുന്നുണ്ട്. തങ്ങൾ സമൂഹത്തിന് യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ലെന്നും മഞ്ജു പറയുന്നു. മഞ്ജുവും സിമിയും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. തന്റെ ഏറ്റവും കംഫർട്ടബിൾ ആയ സ്പേസ് ആണ് സിമിയെന്നാണ് മഞ്ജു പറയുന്നത്.
കറുമ്പി എന്ന വിളി തന്റെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.”ഞാൻ കറുത്ത ആളാണല്ലോ എന്ന ചിന്ത എപ്പോഴും അലട്ടിയിരുന്നു. വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു. ചുറ്റിലുമുള്ളവർ അങ്ങനെ കളിയാക്കിയതിൽ നിന്നുവന്നതാണ് ഭയം
Discussion about this post