ന്യൂഡൽഹി: അല്ലാഹു തന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുൻ ബംഗ്ലാദേശ് ഷെയ്ഖ് ഹസീന. അവാമി ലീഗ് അംഗങ്ങളെ സോഷ്യൽമീഡിയയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ഹസീന. പ്രസംഗത്തിലുടനീളം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെ ഹസീന രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാത്ത ഒരാൾ’ എന്നാണ് ഹസീന,യൂനുസിനെ വിശേഷിപ്പിച്ചത്. ‘അയാൾ ഉയർന്ന പലിശ നിരക്കിൽ ചെറിയ തുകകൾ വായ്പ നൽകി, ആ പണം ഉപയോഗിച്ച് വിദേശത്ത് ആഡംബരപൂർവ്വം ജീവിക്കാൻ ശ്രമിച്ചു. അന്ന് ഞങ്ങൾക്ക് അവന്റെ ഇരട്ടത്താപ്പ് മനസ്സിലായില്ല, അതിനാൽ ഞങ്ങൾ അവനെ വളരെയധികം സഹായിച്ചു. പക്ഷേ ആളുകൾക്ക് പ്രയോജനപ്പെട്ടില്ല. അയാൾക്ക് നല്ലതേയുള്ളൂ. പിന്നീട് അധികാരത്തിനായുള്ള ഒരു ആർത്തി വളർന്നു, അത് ഇപ്പോൾ ബംഗ്ലാദേശിനെ കത്തിക്കുന്നുവെന്ന് ഹസീന കുറ്റപ്പെടുത്തി.
എനിക്ക് എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും എല്ലാവരെയും ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടു. എന്നിട്ട് അവർ ഞങ്ങളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. സ്വന്തം നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. അല്ലാഹു എന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു, ഒരുപക്ഷേ അവൻ എന്നിലൂടെ എന്തെങ്കിലും നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകാം. ഈ കുറ്റകൃത്യങ്ങൾ ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇതാണ് എന്റെ പ്രതിജ്ഞ,’ അവർ പറഞ്ഞു
Discussion about this post