ലഖ്‌നൗ; നൃത്തസംവിധായകനും നടനുമായ പ്രഭുദേവയും വിഷ്ണു മഞ്ചുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു .പുറത്തിറങ്ങാനിരിക്കുന്ന അവരുടെ പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രചാരണത്തിനായാണ് ഇരുവരും ലഖ്‌നൗവിലെത്തിയത്.
ചിത്രത്തിന്റെ പോസ്റ്ററിൽ ഒപ്പിട്ട് മുഖ്യമന്ത്രി ആദിത്യനാഥ് ടീമിന് വിജയാശംസകൾ നേർന്നു. സന്തോഷസൂചകമായി മുഖ്യമന്ത്രിയ്ക്ക് സമ്മാനങ്ങളും സമർപ്പിച്ചാണ് ടീം മടങ്ങിയത്. ഗ്ലാസ് പെയിന്റിംഗാണ് താരങ്ങൾ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്.
ലഖ്‌നൗവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ശിവഭക്തനായ കണ്ണപ്പയുടെ കഥ പറയുന്ന ഒരു പുരാണ ഇതിഹാസ പ്രമേയമാണ് കണ്ണപ്പയിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രം ഏപ്രിൽ 25 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ നിർമ്മാതാക്കൾ അടുത്തിടെ റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു.ചിത്രത്തിൻറെ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൽ വിഷ്ണു മഞ്ചുവാണ് കണ്ണപ്പയായി അഭിനയിക്കുന്നത്. പ്രീതി മുകുന്ദൻ മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിലെ ഒരു ഗാനത്തിന് നൃത്തസംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്.
Discussion about this post