Monday, January 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന് നിശ്ശബ്ദമായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് കാറ്റത്തെ കിളിക്കൂട്

by Brave India Desk
Apr 10, 2025, 06:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഭരതന്റെ സംവിധാനത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യ, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1983-ൽ പുറത്തിറങ്ങിയ ക്ലാസിക് മലയാളചലച്ചിത്രമാണ് കാറ്റത്തെ കിളിക്കൂട്. ചിത്രം റിലീസ് ചെയ്തിട്ട് നാല്പത്തി മൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ താൻ ഭയന്നു വിറച്ച ‘കാറ്റത്തെ കിളിക്കൂടി’നെ കുറിച്ച് എഴുത്തുകാരിയായ എസ് ശാരദക്കുട്ടി പറഞ്ഞ വാക്കുകൾ  ചർച്ചയാവുകയാണ്.

സിനിമാ തീയേറ്ററുകളിൽ സിസിടിവി ഇല്ലാത്ത കാലമായിരുന്നു അതെന്നും തങ്ങൾ 5 പെൺകുട്ടികളാണ് കോളേജിൽ നിന്നും സിനിമ കാണാൻ പോയതെന്നും ശാരദക്കുട്ടി പറയുന്നു. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. പിന്നാലെ തീയേറ്റർ മാനേജരെ വിവരമറിയിക്കുകയും ശല്യക്കാരെ താക്കീതും ചെയ്തു. പിന്നീട് പക്ഷേ സമാധാനത്തോടെ സിനിമ കാണാൻ സാധിച്ചില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നുവെന്ന് ശാരദകുട്ടി എഴുതി

Stories you may like

‘വിശ്വസിച്ച പ്രസ്ഥാനം ഉപദ്രവിച്ചു, ഇനി വികസനത്തിനൊപ്പം’; എസ്. രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മിന് കനത്ത പ്രഹരം!

സോഷ്യൽ മീഡിയ വിചാരണ; ബസിൽ പീഡനം ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു, യുവാവ് ആത്മഹത്യ ചെയ്തു

കുറിപ്പിൻ്റെ പൂർണരൂപം

കാറ്റത്തെ കിളിക്കൂട് സിനിമയുടെ നാൽപത്തിമൂന്നാം വർഷമാണിത്. ഈ വർഷത്തിൽ ഇന്നും മറക്കാൻ കഴിയാത്ത എന്റെ ഒരു തീയേറ്ററനുഭവം പങ്കു വെക്കട്ടെ .
അന്ന് സിനിമാതീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. ഞങ്ങൾ 5 പെൺകുട്ടികൾ കോളേജിൽ നിന്ന് കാറ്റത്തെ കിളിക്കൂട് കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. അന്ന് ഏതു സിനിമയും റിലീസ് ചെയ്താലുടൻ കാണുക പതിവായിരുന്നു.
ഭരതന്റെ സിനിമയല്ലേ ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്കപെൺകുട്ടികളും കയ്യിൽ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നിൽ ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല.
സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേക്കാൾ സംഘർഷം ഞങ്ങൾക്ക് . സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും, വശങ്ങളിലൂടെയും കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. ഉടൻ തന്നെ മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല.
ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല.
അതെന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി. സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല,അവന്മാർ ഇരുട്ടത്ത് ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.
തീയേറ്ററിൽ നിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതു പോലെ ഒരുൾഭയം. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു.
ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന് ഭയന്ന് നിശ്ശബ്ദമായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം .
ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങൾ ജീവിതാവസാനം വരെ പിന്തുടരും . കാറ്റത്തെ കിളിക്കൂട് എന്ന പേരു പോലെ തന്നെയാണ് ആ അനുഭവവും.
കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മന:പാഠമാക്കാറുള്ള എനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ല. ഇന്നും ടി വിയിൽ ആ ചിത്രം കാണാനിരുന്നാൽ, പിന്നിൽ നിന്നു നീളുന്ന അറപ്പുള്ള കൈകൾ ഓർമ്മയിലെത്തും. സകല നിലയും തെറ്റും.
അതെ, ഭയന്നു വിറച്ച ആ ‘കാറ്റത്തെ കിളിക്കൂടി ‘ന് 43 വർഷം .
എസ്.ശാരദക്കുട്ടി .

 

Tags: cinemaGIRLSs sarada kutty
ShareTweetSendShare

Latest stories from this section

തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാവില്ല’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാവില്ല’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കെഎസ്ഇബിയുടെ ‘ഷോക്ക്’ ബില്ലിൽ വീട്ടമ്മ ബോധംകെട്ടു വീണു; 90,000 രൂപയുടെ ബില്ലുമായി ആയുർ സെക്ഷൻ

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

 സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം; യൂണിഫോം നൽകാത്തതിന് ക്രൂരത; 55-കാരൻ പിടിയിൽ

Discussion about this post

Latest News

ദാരിദ്ര്യത്തിൽ നിന്നും ജനിച്ച സ്വർണമുത്ത്;ഫെറേറോ റോഷർ വല്യ പുള്ളിയായ കഥ

ദാരിദ്ര്യത്തിൽ നിന്നും ജനിച്ച സ്വർണമുത്ത്;ഫെറേറോ റോഷർ വല്യ പുള്ളിയായ കഥ

ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ‘ഭാരതം’ വേണം; ട്രംപിന്റെ വിശ്വസ്ത പട്ടികയിൽ മോദി സർക്കാർ

ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ‘ഭാരതം’ വേണം; ട്രംപിന്റെ വിശ്വസ്ത പട്ടികയിൽ മോദി സർക്കാർ

ലങ്ക, ഓസ്‌ട്രേലിയ, ഇപ്പോൾ ന്യൂസിലൻഡ്; ടെസ്റ്റിന് പിന്നാലെ ഇന്ത്യൻ ഏകദിന ക്രിക്കറ്റും പ്രതിസന്ധിയിലോ? ഗംഭീറിന് തലവേദന കൂടുന്നു

ലങ്ക, ഓസ്‌ട്രേലിയ, ഇപ്പോൾ ന്യൂസിലൻഡ്; ടെസ്റ്റിന് പിന്നാലെ ഇന്ത്യൻ ഏകദിന ക്രിക്കറ്റും പ്രതിസന്ധിയിലോ? ഗംഭീറിന് തലവേദന കൂടുന്നു

ബാറ്റുകൊണ്ടും അഗ്നി പടർത്തി ഹർഷിത് റാണ; തോൽവിയുടെ സങ്കടത്തിലും ഇന്ത്യയ്ക്ക് കരുത്തായി ‘യുവ പോരാളി

ബാറ്റുകൊണ്ടും അഗ്നി പടർത്തി ഹർഷിത് റാണ; തോൽവിയുടെ സങ്കടത്തിലും ഇന്ത്യയ്ക്ക് കരുത്തായി ‘യുവ പോരാളി

ബഹിരാകാശത്തും ‘ഭാരതീയത’; കൈത്തറി പാരമ്പര്യം ബഹിരാകാശ നിലയത്തിലെത്തിച്ച് ശുഭാൻഷു ശുക്ല; തരംഗമായി ‘ധരോഹർ ഡെക്ക്’!

ബഹിരാകാശത്തും ‘ഭാരതീയത’; കൈത്തറി പാരമ്പര്യം ബഹിരാകാശ നിലയത്തിലെത്തിച്ച് ശുഭാൻഷു ശുക്ല; തരംഗമായി ‘ധരോഹർ ഡെക്ക്’!

ബിജാപൂരിൽ രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു ; ഇന്ന് 2 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കൊല്ലപ്പെട്ടു ; ആകെ മരണസംഖ്യ 6 ആയി

ബിജാപൂരിൽ രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു ; ഇന്ന് 2 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കൊല്ലപ്പെട്ടു ; ആകെ മരണസംഖ്യ 6 ആയി

ഒരു മിനി വെടിക്കെട്ട്, ഇൻഡോറിലെ ഗാലറിയെ ആവേശത്തിലാഴ്ത്തി നിതീഷിന്റെ ‘പുഷ്പ’ സ്റ്റൈൽ; ട്രോളുകൾ കൊണ്ട് പൊതിഞ്ഞ പോരാളിക്ക് കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഒരു മിനി വെടിക്കെട്ട്, ഇൻഡോറിലെ ഗാലറിയെ ആവേശത്തിലാഴ്ത്തി നിതീഷിന്റെ ‘പുഷ്പ’ സ്റ്റൈൽ; ട്രോളുകൾ കൊണ്ട് പൊതിഞ്ഞ പോരാളിക്ക് കയ്യടിച്ച് ക്രിക്കറ്റ് ലോകം

മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു… കണ്ണടകൾ വേണം;ലെൻസ്‌കാർട്ട് എന്ന വിപ്ലവം

മങ്ങിയ കാഴ്ചകൾ കണ്ട് മടുത്തു… കണ്ണടകൾ വേണം;ലെൻസ്‌കാർട്ട് എന്ന വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies