ന്യൂഡൽഹി : ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ചരിത്രനേട്ടം. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. ഓഹരിവിലയിൽ 14% വർദ്ധനവോടെയാണ് ഇൻഡിഗോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഈ വർഷം ഇതുവരെ ഓഹരി വിലയിൽ നേട്ടം രേഖപ്പെടുത്തിയ ലോകത്തിലെ ആദ്യ പത്തിൽ ഉൾപ്പെട്ട ഒരേയൊരു എയർലൈനും ഇൻഡിഗോ ആണ്. ഒരു വർഷം മുമ്പ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എയർലൈനുകളിൽ നാലാം സ്ഥാനത്തായിരുന്നു ഇൻഡിഗോ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്.
ഡെൽറ്റ എയർലൈൻസിന്റെയും യുണൈറ്റഡ് എയർലൈൻസിന്റെയും ഓഹരികളിൽ 41% ഇടിവ് വന്നത് ഇൻഡിഗോയ്ക്ക് ഗുണകരമായി മാറിയത് ഈ നേട്ടത്തിന് ഒരു സുപ്രധാന കാരണമായി. 2026 സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ഇൻഡിഗോ ലക്ഷ്യമിടുന്നുണ്ട്. 50 പുതിയ സർവീസുകൾ കൂടി ഉൾപ്പെടുത്താനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്.
Discussion about this post