കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപ സമാനമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമബംഗാളിലെ മറ്റ്പ്രദേശങ്ങളിലേക്കും അക്രമം വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി ആണ് മമത എത്തിയത്. മതത്തിന്റെ പേരില്‍ ‘മതവിരുദ്ധ കളികള്‍’ കളിക്കരുതെന്നും പ്രതിഷേധിക്കാനുളളഅവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിയമം കയ്യിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മമതാബാനര്‍ജി പറഞ്ഞു.
ഭക്തി, വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്‌കാരം, ഐക്യം എന്നിവയെയാണ്ധര്‍മ്മം അര്‍ത്ഥമാക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യരെ സ്‌നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മള്‍ ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങള്‍? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്‌നേഹം നമ്മെ വിജയിപ്പിക്കും. അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവര്‍ക്കുംഅടിച്ചമര്‍ത്തപ്പെടുത്തുന്നവര്‍ക്കുമൊപ്പം നില്‍ക്കണം. സമാധാനപരമായ പ്രതിഷേധങ്ങളുയര്‍ത്താന്‍എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഞാന്‍അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെകെണിയില്‍ വീഴരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ മമത ബാനര്‍ജി പറഞ്ഞു.
മുര്‍ഷിദാബാദില്‍ സംഘര്‍ഷമുണ്ടായതിനുപിന്നാലെ സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമംനടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ഉറപ്പുപറഞ്ഞിരുന്നു. മുഖ്യമന്ത്രി ഹിന്ദുക്കളെ ആക്രമിക്കാൻ മുസ്ലീം സമൂഹത്തെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Discussion about this post