കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. മുസ്ലിം യുവാവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. അയൽവാസികളായ കുട്ടികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുള്ളത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം വ്യാപകമായി.
അയൽവാസിയായ മുസ്ലിം യുവാവിന്റെ വീട്ടിൽ കളിക്കാൻ പോയ കുട്ടികൾക്കാണ് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത്. പന്താണെന്ന് കരുതിയാണ് കുട്ടികൾ ബോംബ് കയ്യിൽ എടുത്തത്. പൊട്ടിത്തെറിച്ചതോടെ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ തടിച്ചു കൂടുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.
ഫർമാൻ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. നിലവിൽ ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. കുട്ടികൾ കളിക്കുന്നതിനിടയിൽ ഈ വീട്ടിലെത്തുകയും പന്താണെന്ന് തെറ്റിദ്ധരിച്ച് ബോംബ് എറിഞ്ഞു കളിച്ചതാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. എന്തിനായിരുന്നു ഈ വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് എന്നുള്ള കാര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post