ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക്ഉത്തരവാദിയെന്ന് സംശയിക്കുന്ന ഹാപ്പി പാസിയ എന്ന ഭീകരവാദി ഹർപ്രീത് സിംഗ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതായാണ് വിവരം. പാകിസ്താൻ ആസ്ഥാനമായിപ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്തഅനുയായിയാണ് ഹർപ്രീത് സിംഗ്.
പഞ്ചാബിലെ പോലീസ്കെട്ടിടങ്ങൾക്ക് നേരെ ഹാപ്പി പാസിയ നിരവധി ഭീകരാക്രമണങ്ങൾനടത്തുകയും സോഷ്യൽ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്തിരുന്നു.
ഇയാളുടെ തലയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പാക്രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി സഹകരിച്ച് പാസിയ ഇന്ത്യയിൽഭീകരാക്രമണങ്ങൾ നടത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post