ന്യൂഡൽഹി : ബംഗ്ലാദേശിനെ തള്ളി ഇന്ത്യ. ബംഗാൾ കലാപത്തെ കുറിച്ചുള്ള പരാമർശങ്ങളാണ് ഇന്ത്യ തള്ളിയത്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ നിന്ന് ന്യൂനപക്ഷമുസ്ലീം സമൂഹങ്ങളെ സംരക്ഷിക്കണമെന്നാണ് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെപ്രസ് സെക്രട്ടറി ഇന്ത്യയോട് ആവശ്യപ്പെട്ടത്.
ഇതിനെ കാപട്യം ” എന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി . ബംഗ്ലാദേശിന്റെ പരാമർശങ്ങൾ തള്ളിക്കളഞ്ഞവിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, “അനാവശ്യമായ” അഭിപ്രായങ്ങൾപറയുന്നതിനുപകരം സ്വന്തം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് നടത്തിയ പരാമർശങ്ങൾ ഞങ്ങൾ തള്ളുന്നു . ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്നപീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെ തള്ളാനുള്ള കാപട്യം നിറഞ്ഞ ശ്രമമാണിത്. അത്തരം പ്രവൃത്തികൾ ചെയ്യുന്ന കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുന്നത് തുടരുന്നു,” ജയ്‌സ്വാൾപറഞ്ഞു.
“അനാവശ്യമായ അഭിപ്രായങ്ങൾ പറയുന്നതിനും വിവേകശൂന്യമായ പ്രസ്താവനകളിൽ ഏർപ്പെടുന്നതിനും പകരം, ബംഗ്ലാദേശ് സ്വന്തം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾസംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്,” വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
Discussion about this post