കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് പോലീസ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുക്കും. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.
ഷൈൻ ടോം ചാക്കോയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. രാസലഹരി പരിശോധനയാണ് നടത്തുക. നഖവും മുടിയമടക്കം പരിശോധനയ്ക്ക് വിധേയമാക്കും.പോലീസിന്റെ തുടർച്ചയായ ചോദ്യങ്ങളിൽ ഷൈൻ പതറിയതായാണ് വിവരം. ഡാൻസാഫ് സംഘം ഹോട്ടലിൽ അന്വേഷിച്ചെത്തിയ മുഖ്യ ലഹരി ഇടപാടുകാരനെ അറിയാമെന്നും മൊഴിയുണ്ട്.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ചുപേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയെന്നുമാണ് നടൻറെ മൊഴി. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശത്രുക്കളുണ്ട്. ഗുണ്ടകൾ അപായപ്പെടുത്താൻ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോൾ പേടിച്ചെന്നും അങ്ങനെയാണ് ഇറങ്ങി ഓടിയതെന്നും ഷൈൻ പോലീസിനോട് പറഞ്ഞു. ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈൻ പറഞ്ഞത്. പോലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈൻ പോലീസിനോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയുടെ ഫോൺ പോലീസ് പരിശോധിച്ചിട്ടുണ്ട്. വാട്‌സാപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഷൈനിൽ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം.
Discussion about this post