ഒരിത്തിരി പനിയോ തലവേദനയോ വന്നാൽ അപ്പാടെ ഡോളോ 650 വാങ്ങി കഴിക്കുന്നവരാണോ നിങ്ങൾ? അതും ഡോക്ടറുടെ നിർദ്ദേശം പോലും ഇല്ലാതെ? എന്നാലിതാ ഇന്ത്യക്കാരുടെ ഡോളോ തീറ്റയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം. എന്ന ഡോ. പാൽ.ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കുന്നതുപോലെയാണ് എന്നാണ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ പളനിയപ്പൻ ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്.
പാരസെറ്റമോൾ ബ്രാൻഡായ ഡോളോ 650 പ്രത്യേകിച്ച് കോവിഡ് 19ന്റെ വരവോടെയാണ് ഇന്ത്യയിൽ വലിയതോതിൽ ഉപയോഗിച്ചുതുടങ്ങിയത്. ഇന്ത്യൻ വീടുകൾ ഇത് എപ്പോഴും ലഭ്യമായിരിക്കും. പാരസെറ്റമോളിന്റെ അമിതോപയോഗത്തെ കുറിച്ച് ആരോഗ്യവിദഗ്ധർ കാലകാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
പാരസെറ്റമോളിന്റെ അമിത ഉപയോഗം കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ഇത് സുരക്ഷിതമാണ്. എങ്കിലും ജാഗ്രതയോടെ കഴിക്കണം. ഇത് ഒരു ആന്റി ഇൻഫൽമേറ്ററി മരുന്നല്ല. 2021 ൽ ഇംഗ്ലണ്ടിലും വെയിൽസിലും പാരസെറ്റമോളിന്റെ അമിത ഉപയോഗം മൂലം 227 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2022 ലാകട്ടെ 261 പേരാണ് മരിച്ചത്











Discussion about this post