അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ ‘താരിഫ് നയതന്ത്രത്തിന്’ മുന്നിൽ ലോകശക്തികൾ പകച്ചുനിൽക്കുമ്പോൾ, സ്ട്രാറ്റജിക് മൗനത്തിലൂടെയും പക്വമായ നീക്കങ്ങളിലൂടെയും ഭാരതം തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നാറ്റോ മേധാവി മാർക്ക് റൂട്ടെയുടെയും സ്വകാര്യ ചാറ്റുകൾ പരസ്യമാക്കിയും, ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണി മുഴക്കിയും ട്രംപ് ആഗോള ക്രമത്തെ വെല്ലുവിളിക്കുമ്പോൾ ഭാരതം ഇതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്.
ട്രംപിന്റെ ‘വ്യക്തിപരമായ’ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് ഇപ്പോൾ ആഗോള തലത്തിൽ ചർച്ചയാകുന്നത്.അമേരിക്കൻ ആധിപത്യത്തിന് മുന്നിൽ മുട്ടുമടക്കിയ യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് നൽകിയത് കനത്ത പ്രഹരമാണ്. ഡെന്മാർക്കിന്റെ ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തടസ്സം നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 25% വരെ ടാരിഫ് ഏർപ്പെടുത്തുമെന്നാണ് ഭീഷണി.
ഭാരതത്തിനെതിരെ പാകിസ്ഥാനൊപ്പം നിന്ന് സംസാരിച്ച പോളണ്ടിന് ജയശങ്കർ നൽകിയ മറുപടിയും, ട്രംപിന്റെ ടാരിഫ് സമ്മർദ്ദത്തെ ഭാരതം നേരിടുന്ന രീതിയും വികസിത രാജ്യങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. യുകെയും ചാഗോസ് ദ്വീപുവിവാദവും: ട്രംപിന്റെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെട്ട കീർ സ്റ്റാർമറെ പോലും ചാഗോസ് ദ്വീപ് കരാറിന്റെ പേരിൽ ട്രംപ് പരസ്യമായി അപമാനിച്ചു
2025 മെയ് മാസത്തിൽ ഭാരതവും പാകിസ്താനും തമ്മിലുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ താനാണ് മധ്യസ്ഥത വഹിച്ചതെന്ന ട്രംപിന്റെ അവകാശവാദം ഭാരതം തള്ളിക്കളഞ്ഞത് നയതന്ത്ര പക്വതയോടെയാണ്. വെടിനിർത്തൽ ഭാരതവും പാകിസ്താനും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും അമേരിക്കയ്ക്ക് അതിൽ പങ്കില്ലെന്നും പ്രധാനമന്ത്രി മോദി ട്രംപിനെ നേരിട്ട് അറിയിച്ചു.
താരിഫ് പ്രഹരം: ഇതിന് പിന്നാലെ ഭാരതത്തിന് മേൽ 50% താരിഫ് ട്രംപ് ചുമത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് 25% അധിക നികുതിയും ഏർപ്പെടുത്തി.
ഭാരതവുമായുള്ള വ്യാപാര കരാർ പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി മോദി നേരിട്ട് ട്രംപിനെ വിളിക്കാത്തതാണെന്ന് അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക് വെളിപ്പെടുത്തിയിരുന്നു.അമേരിക്കൻ കർഷകർക്കും ഡയറി വ്യവസായത്തിനും വേണ്ടി ഭാരതത്തിന്റെ വിപണി തുറന്നുകൊടുക്കില്ലെന്ന ഉറച്ച നിലപാട് ഭാരതം സ്വീകരിച്ചു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ തന്നെ യുകെ, ന്യൂസിലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതം വ്യാപാര കരാറുകൾ ഉറപ്പിച്ചു. യൂറോപ്യൻ യൂണിയനുമായുള്ള ‘മദർ ഓഫ് ഓൾ ഡീൽസ്’ അണിയറയിൽ ഒരുങ്ങുകയാണ്.













Discussion about this post