വിൻ സിയുടെ പരാതി ഗൂഢാലോചനയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സെറ്റിൽ തന്നോടുള്ള എതിർപ്പാണ് പരാതിക്ക് കാരണമെന്ന് ഷൈൻ മൊഴി നൽകി. വിൻ സിയുമായി മറ്റുപ്രശ്‌നങ്ങൾ ഇല്ലെന്നും ചോദ്യം ചെയ്യലിൽ ഷൈൻ പറഞ്ഞു. വിൻസിയുടെ പരാതി അടിസ്ഥാനമില്ലാതതാമെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബസുഹൃത്താണെന്നും ഷൈൻ വ്യക്തമാക്കും.
താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
രാസ ലഹരിയായ മെത്തംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് നടൻ പോലീസിന് മൊഴി നൽകി. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തെ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നെന്നും നടൻ പൊലീസിനോട് വെളിപ്പെടുത്തി. ലഹരി ഉപയോഗം കൂടിയോടെ അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത്. എന്നാൽ 12 ദിവസത്തിന് ശേഷം അവിടെ നിന്ന് മടങ്ങിയെന്നും ഷൈൻ പറഞ്ഞു.
Discussion about this post