ശ്രീനഗർ : ജമ്മുകശ്മീരിൽ ഉണ്ടായ ശക്തമായ കാറ്റിൽ ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം. ശനിയാഴ്ച ശ്രീനഗറിലെ അമർ സിംഗ് ക്ലബ്ബിന് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ശക്തമായ കാറ്റിൽ മരം കടപുഴകി സിആർപിഎഫ് ഇൻസ്റ്റലേഷന് മുകളിലേക്ക് വീഴുകയായിരുന്നു.
അപകടം സംഭവിച്ച ഉടൻതന്നെ പരിക്കേറ്റ ജവാനെ ആശുപത്രിയിലേക്ക് എത്തിച്ചു. അദ്ദേഹം നിലവിൽ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ശുചീകരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സിആർപിഎഫ് വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.
Discussion about this post