തിരുവനന്തപുരം : മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ വഴക്ക് കൂടിയതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഈ സമയം കുട്ടികളും അമ്മയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ പിതാവ് പാലക്കാട് ജോലി ചെയ്യുന്ന ആളാണ്. ശനിയാഴ്ച പിതാവ് പാലക്കാട് നിന്നും എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
കുട്ടികൾക്ക് പൊള്ളലേറ്റതിന്റെ ചിത്രം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ അധ്യാപകരാണ് പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് കിളിമാനൂർ പോലീസ് കുട്ടികളുടെ വീട്ടിലെത്തി സംഭവം അന്വേഷിച്ചു. പരിക്കേറ്റ കുട്ടികളെ പോലീസ് ആണ് പിതാവിനോടൊപ്പം ആശുപത്രിയിലേക്ക് എത്തിച്ചത്. തുടർന്ന് കുട്ടികളുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post