ആലപ്പുഴ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ സിപിഎമ്മിനെപരാജയപ്പെടുത്തി. യുഡിഎഫിന്റെ പന്തുണയോടെയാണ് ഈ നീക്കം. സിപിഐയിലെ രമ്യ മോള്‍സജീവിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎമ്മിലെ മോള്‍ജി രാജേഷിനെയാണ് രമ്യമോള്‍ സജീവ് പരാജയപ്പെടുത്തിയത്.
യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്നടന്നത്. സിപിഐ സ്ഥാനാര്‍ഥിയെ നിറുത്തിയതോടെ യുഡിഎഫ് മത്സരത്തിൽ നിന്ന് പിൻമാറി. യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു.
13 അംഗ ഭരണസമിതിയില്‍ രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ്ലഭിച്ചത്.പ്രസിഡന്റിന്റെ വോട്ട് അസാധുവായി. അവസാനത്തെ ആറുമാസം കോൺഗ്രസ് അംഗത്തിന്പ്രസിഡന്‍റ്,വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനുള്ള യുഡിഎഫിലെ ധാരണ പ്രകാരമാണ് ഷീനരാജപ്പന്‍ രാജിവച്ചത്.
Discussion about this post