വൈദ്യശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അത്ഭുത സംഭവം ചർച്ച ചെയ്യുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ഓക്‌സ്‌ഫോർഡിലെ അദ്ധ്യാപികയാണ് താരം. ഒരേ ആൺകുഞ്ഞിന് രണ്ട് തവണ ജന്മം നൽകിയാണത്രേ ഇവർ താരമായത്.
ലൂസി ഐസക് എന്നാണ് യുവതിയുടെ പേര്. മൂന്ന് മാസം മുൻപാണ് ലൂസിരക്ക് കാൻസർ സ്ഥിരീകരിച്ചത്. അൾട്രാ സൗണ്ട് സ്‌കാനിംഗിലാണ് അണ്ഡാശയ കാൻസർ സ്ഥിരീകരിച്ചത്. പ്രസവം വരെ ചികിത്സ വൈകിപ്പിക്കാൻ യുവതി താത്പര്യം പ്രകിപ്പിച്ചെങ്കിലും കാൻസർ പടരുവാനും ജീവൻ അപകടത്തിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. കീഹോൾ ശസ്ത്രക്രിയ നടത്താൻ ആലോചിച്ചെങ്കിലും അത് പൂർണപരിഹാരമാകില്ലെന്ന് വ്യക്തമാവുകയായിരുന്നു.
തുടർന്ന് ഗവേഷണങ്ങൾക്കൊടിവിൽ 20 ആഴ്ച ഗർഭണിയായിരിക്കെ ലൂസിയെ അണ്ഡാശയ കാൻസർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗർഭസ്ഥ ശിശുവിനെ ഗർഭപാത്രത്തിൽ തന്നെ നിർത്തി അപൂർവവും സങ്കീർണ്ണവുമായ നടപടിക്രമത്തിലൂടെ കാൻസർ കോശങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഗർഭപാത്രം താത്കാലികമായി നീക്കം ചെയ്യുകയും ചികിത്സക്ക് ശേഷം തിരികെ വെക്കുകയുമായിരുന്നു ചെയ്തത്. ഗർഭപാത്രത്തിന്റെ താപനില നിലനിർത്തുന്നതിനായി ചൂടുള്ള ഉപ്പുവെള്ള പായ്ക്കറ്റിൽ പൊതിഞ്ഞ് മാറ്റി സൂക്ഷിക്കുകയായിരുന്നു.ഗർഭസ്ഥ ശിശുവിന്റെ താപനില കുറയാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ഓരോ 20 മിനിറ്റിലും പായ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
ലൂസിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായതിന് ശേഷം ഗർഭപാത്രം തിരികെ വയ്ക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയിൽ ലൂസി ഗർഭകാലം പൂർത്തിയാക്കി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെയാണ് കുഞ്ഞ് രണ്ടുതവണ പ്രസവിക്കപ്പെട്ടു എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കാൻ തുടങ്ങിയത്.












Discussion about this post