പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ . ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തെക്കുറിച്ചോർത്ത് എൻറെ ഹൃദയം നീറുന്നുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങൾ തനിച്ചല്ല, ഈ രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം നിങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.
‘ഭീകരാക്രമണത്തിന് ഇരയായവരെക്കുറിച്ചോർത്ത് എൻ്റെ ഹൃദയം നീറുന്നു. ഒരു കാരണവശാലും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല. ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിൻറെ ദു;ഖം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ല, ഈ രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം നിങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിൽക്കുന്നു.
നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം, ഇരുട്ടിൻ്റെ മുഖത്തും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്’, മോഹൻലാൽ കുറിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീർ എൽജി മനോജ് സിൻഹയും ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. . സൗദി ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നും മോദി ഉപേക്ഷിച്ചു.
നേരത്തെ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനമറിയിക്കുകയും ചെയ്തു.
Discussion about this post