ന്യൂഡൽഹി; ജമ്മു കാശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ നാളെ ഉന്നതതല സുരക്ഷാ ക്യാബിനറ്റ് യോഗം ചേരുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയിരിക്കും സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം ചേരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങളാണ് ഉന്നതതല അവലോകനത്തിൽ കേന്ദ്രീകരിക്കുക.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. സൗദി ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നും മോദി ഉപേക്ഷിച്ചിരുന്നു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിലാണ് മോദി അപലപിച്ചത്. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി മണിക്കൂറുകൾക്കകം തന്നെ ശ്രീനഗറിൽ എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട് ഉണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരായാലും കരുതിയിരുന്നോളാൻ അമിത് ഷാ താക്കീത് നൽകിയിരുന്നു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 27 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദുക്കളാണെന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു ആക്രമണം.
Discussion about this post