പഹൽഗാം ഭീകരാക്രമണം: ആസൂത്രകൻ ലക്ഷകർ ഇ തൊയ്ബയുടെ ഉന്നത കമാൻഡർ, ഭീകരരിലൊരാളുടെ ചിത്രം പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് ലഷ്‌കർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറായ സൈഫുള്ള കസൂരി എന്ന ഖാലിദും ഇയാളുടെ സഹായികളായ പാക് അധീന കശ്മീരിലെ രണ്ട് ഭീകരരും എന്നാണ് വിവരം.
ആക്രമണം നടത്തിയ ഭീകരസംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. തോക്കുധാരിയായി ഓടിരക്ഷപ്പെടുന്ന ഭീകരന്റെ ചിത്രമാണ് ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post