റാഞ്ചി : പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭീകരാക്രമണം ആഘോഷിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഭീകരാക്രമണം നടത്തിയ പാകിസ്താനും ലഷ്കർ ഇ ത്വയ്ബക്കും സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ നന്ദി അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
മോ നൗഷാദ് എന്ന വ്യക്തിയാണ് കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തെ ആഘോഷിച്ചത്. ബൊക്കാറോ ജില്ലയിലെ ബാലിദിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ മില്ലത്നഗർ മഖ്ദുംപൂരിൽ നിന്നുള്ള ഇയാളെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ ആയിട്ടായിരുന്നു ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ഭീകരാക്രമണത്തിൽ സന്തോഷപ്രകടനം നടത്തിയത്.
“പാകിസ്താന് നന്ദി, ലഷ്കർ-ഇ-ത്വയ്ബ്ബ, അല്ലാഹു നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ, ആമേൻ, ആമേൻ. ആർഎസ്എസ്, ബിജെപി, ബജ്രംഗ്ദൾ, മാധ്യമങ്ങൾ എന്നിവയെ ലക്ഷ്യം വച്ചാൽ ഞങ്ങൾ കൂടുതൽ സന്തോഷിക്കും” എന്നാണ് മോ നൗഷാദ് സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നത്.
Discussion about this post