റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 8 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘത്തിലെ ഒരു സ്ത്രീ അറസ്റ്റിലായി. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലുഗു പഹാഡിൽ ആണ് ഏറ്റുമുട്ടൽ നടന്നത്.
തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ബൊക്കാറോയുടെ ചരിത്രത്തിൽ ഇത്രയധികം നക്സലൈറ്റുകൾ ഒരുമിച്ച് ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഇതാദ്യമാണ്.രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തിയത്.
നിരോധിത സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരർ. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം പ്രയാഗ് മാഞ്ചി എന്ന വിവേക് ഉൾപ്പെടെയുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടത്. കോബ്ര കമാൻഡോകൾ, സിആർപിഎഫ് ഉദ്യോഗസ്ഥർ, ബൊക്കാറോ പോലീസ്, സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സേനയായ ജാർഖണ്ഡ് ജാഗ്വാർസ് എന്നിവർ ചേർന്നാണ് ഈ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യം നടത്തിയത്.
Discussion about this post