ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ പേരുടെയും പേര് വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. 26 പേരാണ് ഇന്നലെ പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് സ്വദേശികളും പാകിസ്താൻ ഭീകരരും ഉൾപ്പെടെയുള്ള സംഘമാണ് ആക്രമണം നടത്തിയത്.
ഇരകളുടെ പേരും മതവും ചോദിച്ചും കലിമ ചെല്ലാൻ ആവശ്യപ്പെട്ടും പാന്റ് അഴിച്ചു പരിശോധിച്ചും മുസ്ലിം അല്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയത്. ഒരു നാട്ടുകാരനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു നേപ്പാൾ സ്വദേശി, കർണാടകയിൽ നിന്നുള്ള രണ്ട് പേർ, കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പേർ എന്നിവരും അതിദാരുണമായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 26 പേരുടെയും പൂർണ്ണമായ പേര് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ.
1. സുശീൽ നാഥാൽ, ഇൻഡോർ.
2. ഷൈലേഷ്ഭായ് എച്ച് ഹിമ്മത്ഭായ് കലത്തിയ, ഗുജറാത്ത്.
3. ഹേമന്ത് സുഹാസ് ജോഷി, മുംബൈ.
4. വിനയ് നർവാൾ, ഹരിയാന.
5. അതുൽ ശ്രീകാന്ത് മോനി, മഹാരാഷ്ട്ര.
6. നീരജ് ഉദവാനി, ഉത്തരാഖണ്ഡ്.
7. ബിതാൻ അധികാരി, കൊൽക്കത്ത.
8. സുദീപ് ന്യൂപാനെ, നേപ്പാൾ.
9. ശുഭം ദ്വിവേദി, കാൺപൂർ.
10. പ്രശാന്ത് കുമാർ സത്പതി, ഒഡീഷ.
11. മനീഷ് രഞ്ജൻ, ബീഹാർ.
12. എൻ. രാമചന്ദ്രൻ, കേരളം.
13 സഞ്ജയ് ലക്ഷ്മൺ ലാലി, താനെ.
14. ദിനേഷ് അഗർവാൾ, ചണ്ഡീഗഡ്.
15. സമീർ ഗുഹാർ, കൊൽക്കത്ത.
16. ദിലീപ് ദസാലി, മുംബൈ.
17. ജെ സചന്ദ്ര മോളി, വിശാഖപട്ടണം.
18. മധുസൂദൻ സോമിസെട്ടി, ബെംഗളൂരു.
19. സന്തോഷ് ജഗ്ദ, പൂനെ.
20. മഞ്ജു നാഥ് റാവു, കർണാടക.
21. കസ്തൂബ ഗാൻവോട്ടെ, പൂനെ.
22. ഭരത് ഭൂഷൺ, ബെംഗളൂരു.
23. സുമിത് പർമാർ, ഗുജറാത്ത്.
24. യതേഷ് പർമാർ, ഗുജറാത്ത്.
25. തഗെഹാലിംഗ്, അരുണാചൽ പ്രദേശ്.
26. സയ്യിദ് ആദിൽ ഹുസൈൻ ഷാ, പഹൽഗാം.
Discussion about this post