ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രമെന്ന നിലയിൽ ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിൽ നടന്ന ചതിയിലും മനുഷ്യത്വരഹിതമായ അക്രമത്തിലുമുള്ള ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. ഇതുപോലുള്ള സമയങ്ങളിൽ, ദൈവത്തിലേക്ക് തിരിയാനും ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും എന്റെ അഗാധമായ അനുശോചനം അറിയിക്കാനും മാത്രമേ കഴിയൂ. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെയും ശക്തമായും നിൽക്കാനും ഈ ഹീനമായ പ്രവൃത്തിക്കെതിരെ നീതി നേടാനും കഴിയട്ടെയെന്നാണ് താരത്തിന്റെ വാക്കുകൾ.
പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേരത്തെ സൈന്യം പുറത്തുവിട്ട രേഖാചിത്രങ്ങളിലെ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ 1500 പേരെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. വെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുൻ പാക് സൈനികനാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ കൂടാതെ സുലൈമാൻ ഷാ, അബു തൽഹ എന്നിവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകൾ
Discussion about this post