ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി എന്ന സൈഫുള്ള ഖാലിദ് പുതിയ വീഡിയോ പുറത്തുവിട്ടു. പഹൽഗാം ആക്രമണത്തിന് പിന്നിൽ താനല്ല എന്നാണ് സൈഫുള്ള ഈ വീഡിയോയിൽ പറയുന്നത്. ഇന്ത്യൻ മാദ്ധ്യമങ്ങൾ തന്നെയും പാകിസ്താനെയും തെറ്റായി കുറ്റപ്പെടുത്തുകയാണ് എന്നും സൈഫുള്ള കസൂരി വീഡിയോയിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മുന്നോടിയായി ‘കശ്മീർ ഉടൻ പാകിസ്താനിൽ ചേരും’ എന്ന് പറഞ്ഞുകൊണ്ട് കസൂരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ആണ് സൈഫുള്ള കസൂരി. പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ ഏത് നിമിഷവും പ്രത്യാക്രമണം നടത്തിയേക്കാം എന്നുള്ള ഘട്ടത്തിലാണ് ഇപ്പോൾ സൈഫുള്ള താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് ഏറ്റവും പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
പാകിസ്താന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയത് ഇന്ത്യയാണെന്ന് സൈഫുള്ള കസൂരി ഈ പുതിയ വീഡിയോയിൽ കുറ്റപ്പെടുത്തുന്നു. പാകിസ്താനിലെ വികസനം തടയാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ലോകരാജ്യങ്ങൾ ഇന്ത്യയെ അന്ധമായി പിന്തുണയ്ക്കരുത് എന്നും സൈഫുള്ള കസൂരി വീഡിയോയിൽ പറയുന്നു.
Discussion about this post