ഫേസ്ബുക്കിലെ ലൈക് ബട്ടണ്‍ നിയമവിരുദ്ധമാണെന്ന് ജര്‍മ്മന്‍ കോടതി. ഫേസ്ബുക്ക് ലൈക് ബട്ടണ്‍ ഉപയോഗിക്കുമ്പോള്‍, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കുമെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നിഗമനം.
ജര്‍മ്മനിയിലെ പ്രമുഖ റീട്ടെയിലറായ പീക് ആന്‍ഡ് ക്ലോപ്പന്ബര്ഗിന്റെ വെബ്സൈറ്റിലെ ഫേസ്ബുക്ക് ലൈക് ബട്ടണുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പറഞ്ഞത്. നോര്‍ത്ത് റിനെവെസ്റ്റ്ഫാലിയ കണ്‍സ്യൂമര്‍ അസോസിയേഷനാണ് ഫേസ്ബുക്ക് ലൈക് ബട്ടണെതിരെ കോടതിയെ സമീപിച്ചത്.
ലൈക് ബട്ടണ്‍ വഴി, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് ടഫ് ഡേറ്റാ പ്രൊട്ടക്ഷന്‍ ലോയ്ക്കെതിരാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍, ഫേസ്ബുക്കിന് ചോര്‍ത്തി നല്‍കുന്നതിന് ഇടയാക്കിയ റീട്ടെയിലര്‍ കമ്പനിക്ക് രണ്ടര ലക്ഷം യൂറോ പിഴ ചുമത്തിയിട്ടുണ്ട്.
Discussion about this post