ന്യൂഡൽഹി: രാജ്യത്തെ ഈറനണിയിച്ച പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ.മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്താൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഇതോടെ വെള്ളം കയറി.
പാക് അധീന കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര അലർട്ടുകൾ പുറപ്പെടുവിച്ചു.തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല. അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞൊഴുകി വന്നതോടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കഷ്ടപ്പെടുകയാണ് തങ്ങളെന്ന് പാക് അധിനിവേശ കശ്മീരിലെ നിവാസികൾ പറയുന്നു.
സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിർണായക നീക്കമുണ്ടായിരിക്കുന്നത്.
Discussion about this post