ശ്രീനഗർ: കശ്മീർ സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികൾ ബുക്കിങ്ങ് റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടൻ അതുൽ കുൽക്കർണി. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ലഷ്കറെ തൊയ്ബ നടത്തിയ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ കശ്മീരിലേക്കുള്ള യാത്രാ ബുക്കിംഗ് പലരും റദ്ദു ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതുൽ കുൽക്കർണിയുടെ പ്രസ്താവന.
“കശ്മീർ സന്ദർശിക്കരുതെന്ന സന്ദേശം നൽകാനാണ് ഭീകരർ ഈ കൂട്ടക്കൊല നടത്തിയത്. പക്ഷേ കശ്മീർ നമ്മുടേതാണ്; ഈ രാജ്യം നമ്മുടേതാണ്, അതിനാൽ നമ്മൾ വരണം, അതുകൊണ്ട്, ഞാൻ ഈ സന്ദേശം നാട്ടുകാരെയും ലോകത്തെയും അറിയിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കരുത്. ഇവിടെ വരൂ ” അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ നടന്ന ആക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്. ധൈര്യം ഭയത്തേക്കാൾ വലുതാണ് .സ്നേഹത്താൽ വെറുപ്പ് തോൽക്കപ്പെടുന്നു .നമുക്ക് കശ്മീരിലേക്ക് പോകാം.നമുക്ക് സിന്ധുവിൻ്റെയും ഝലത്തിൻ്റെയും തീരത്തേക്ക് പോകാം, അദ്ദേഹം കുറിച്ചു.
പഹൽഗാമിലെത്തി, സുന്ദരമായ ഒരു പ്രദേശത്ത് വെച്ച് കശ്മീരികളോട് സംസാരിക്കുന്ന വീഡിയോ ആണ് നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ‘കശ്മീർ സുരക്ഷിതമാണ്, ബുക്കിംഗ് റദ്ദാക്കരുത്’,അദ്ദേഹം ആവശ്യപ്പെട്ടു. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എഴുതുന്നതിനോ സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നതിനോ പകരം, കശ്മീരിലേക്ക് യാത്ര ചെയ്യാനും ബുക്കിംഗ് റദ്ദാക്കിയ അല്ലെങ്കിൽ താഴ്‌വര സന്ദർശിക്കാൻ തീരുമാനിച്ച ആളുകൾക്ക് ആത്മവിശ്വാസം നൽകാനുമാണ് തൻറെ തീരുമാനം എന്ന് നടൻ വ്യക്തമാക്കി.
താഴ്‌വര സുരക്ഷിതമാണെന്ന സന്ദേശം രാജ്യത്തിനും ലോകത്തിനും നൽകാനാണ് താൻ കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും കുൽക്കർണി വ്യക്തമാക്കി. 90 ബുക്കിംഗുകൾ റദ്ദാക്കിയതായി ഞാൻ കേട്ടു. നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കരുത്. ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഇങ്ങോട്ട് വരൂ. നമ്മൾ ഇവിടെ സുരക്ഷിതരാണ്. നമ്മുടെ ഭരണകൂടം പൂർണ്ണമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്, നമ്മൾ അവരെ വിശ്വസിക്കണം,” അദ്ദേഹം പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ഇരയായവരെക്കുറിച്ചോർത്ത് കശ്മീരി ജനത കരയുന്നത് ഞാൻ കണ്ടു. ആക്രമണത്തെ കശ്മീരി ജനത വ്യാപകമായി അപലപിച്ചു. മുംബൈയിലേക്ക് തിരികെ എത്തിയാൽ “സുരക്ഷിത കശ്മീർ, ഭീകരതയെ പരാജയപ്പെടുത്തുക” എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും ആളുകളെ അവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.











Discussion about this post