ബംഗളൂരു: പാകിസ്താനെ നശിപ്പിക്കാനുള്ള ചാവേറാകാനും യുദ്ധത്തിന് പോകാനും തയ്യാറെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ. പാകിസ്താൻ ഇപ്പോഴും ഇന്ത്യയുടെ ശത്രുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എന്നെ അനുവദിച്ചാൽ, ചാവേർ ബോംബായി പാകിസ്താനിലേക്ക് പോയി ആക്രമണം നടത്താൻ ഞാൻ തയ്യാറാണ്. രാജ്യത്തിനായി ജീവൻ ത്യജിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ ഇത് തമാശയായല്ല ഗൗരവമായി തന്നെയാണ് പറയുന്നതെന്ന് മന്ത്രി പറയുന്നു.
പഹൽഗാം ആക്രമണം ക്രൂരവും മനുഷ്യത്വരഹിതവുമാണ്. തീവ്രവാദത്തിനെതിരെ ഓരോ ഇന്ത്യക്കാരനും ഒന്നിക്കണം. കൂടുതൽ കർശനമായ ദേശീയ സുരക്ഷാ നടപടികൾ വേണമെന്ന് ബിസെഡ് സമീർ അഹമ്മദ് ഖാൻ പറഞ്ഞു.’യുദ്ധം പരിഹാരമല്ല. അത് ഇരുവശത്തും കൂടുതൽ ജീവൻ നഷ്ടപ്പെടാൻ മാത്രമേ ഇടയാക്കൂ. വൈകാരിക പൊട്ടിത്തെറികളല്ല, മറിച്ച് ദേശീയ താൽപ്പര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവേകത്തോടെ പ്രവർത്തിക്കുകയുമാണ് വേണ്ടത്’, എന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്.
അതേസമപാകിസ്താനിൽനിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് എത്രയുംവേഗം നടപ്പിലാക്കുമെന്ന് വിദേശവാണിജ്യ വകുപ്പിന്റെ ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി അറിയിച്ചു.
Discussion about this post