പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടർന്ന് പാകിസ്താൻ. ഇന്ത്യ ആക്രമിക്കുകയോ ജലവിതരണം മുടക്കുകയോ ചെയ്താൽ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആയുധ ശേഖരവും ഉപയോഗിക്കുമെന്ന് റഷ്യയിലെ പാക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. പാകിസ്താനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ ആക്രമണം നടത്തുമെന്നും ഒരു സംഘർഷം ‘ആസന്നമാണെന്നും’ചില രേഖകൾ വെളിപ്പെടുത്തിയതായി മുഹമ്മദ് ഖാലിദ് ജമാലി അവകാശപ്പെട്ടു.
ഇന്ത്യയുടെ മാദ്ധ്യമങ്ങളുടെ ആവേശവും അവിടെ നിന്ന് വരുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും ഞങ്ങളെ നിർബന്ധിതരാക്കി. പാകിസ്താനിലെ ചില പ്രദേശങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചതായി കാണിക്കുന്ന മറ്റ് ചില രേഖകളും ലഭിച്ചിട്ടുണ്ട്. അതിനാൽ, ഇത് സംഭവിക്കുമെന്നും അത് ആസന്നമാണെന്നും ഞങ്ങൾക്ക് തോന്നുന്നുവെന്ന് ഇയാൾ പറയുന്നു.
ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യം വരുമ്പോൾ, സംഖ്യാബലത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽ ഞങ്ങൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. മുഴുവൻ ശക്തിയും ഞങ്ങൾ ഉപയോഗിക്കും. ജനങ്ങളുടെ പിന്തുണയോടെ’ സായുധ സേന ‘പൂർണ്ണ ശക്തിയോടെ’ പ്രതികരിക്കുമെന്ന് ഇയാൾ കൂട്ടിച്ചേർത്തു. പാക് പ്രതിനിധിയുടെ ഈ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഇന്ത്യയുടെ കൈവശമുള്ള പ്രതിരോധ ആയുധങ്ങളുടെ കണക്ക് അറിഞ്ഞാൽ പാകിസ്താൻ വിറയ്ക്കുമെന്നും യുദ്ധം ആരംഭിച്ചാൽ അധികം വൈകാതെ തന്നെ പാകിസ്താൻ നാമാവശേഷമാകുമെന്നും ആളുകൾ ഓർമ്മപ്പെടുത്തി.
അതേസമയം പാകിസ്താന്റെ കൈവശം വേണ്ടത്ര ആയുധങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്. പാക് സൈന്യം പീരങ്കിപ്പടയുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. ഇത് ഒരു ചെറിയ സംഘർഷത്തെ പോലും നേരിടാനുള്ള രാജ്യത്തിന്റെ കഴിവുകേടിനെ കുറിച്ച് ആശങ്ക ഉയർത്തുന്നു. 96 മണിക്കൂർ മാത്രം പോരാട്ടം നടത്താൻ ആവശ്യമായ വെടിക്കോപ്പുകൾ മാത്രമേ നിലവിൽ പാകിസ്താന്റെ പക്കലുള്ളൂ. ഇത് സൈനിക വൃത്തങ്ങളിൽ ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാകിസ്താൻ അടുത്തിടെ യുക്രെയ്നിലേക്ക് ആയുധങ്ങൾ കൈമാറിയതിൽ നിന്നാണ് ഈ ക്ഷാമം ഉണ്ടായത്, പ്രത്യേകിച്ച് 155 എംഎം പീരങ്കി ഷെല്ലുകളുടെ കയറ്റുമതിയാണ് ഈ ആയുധ ക്ഷാമത്തിന് കാരണം.
Discussion about this post