ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നീ സൈനികരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം കുത്തനെയുള്ള ചരിവിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്ന നിലയിലാണ്. അവരുടെ മൃതദേഹങ്ങൾ മലയിടുക്കിൽ നിന്ന് വീണ്ടെടുക്കൽ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.സൈന്യം, ജമ്മു കശ്മീർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ തുടങ്ങിയർ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
Discussion about this post