ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ , ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുമെന്ന് പറയുന്ന പാകിസ്താൻ എംപിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ ചിരിപടർത്തുന്നു.
ഇന്ത്യയുമായി യുദ്ധമുണ്ടായാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാകിസ്താൻ ദേശീയ അസംബ്ലി അംഗമായ ഷേർ അഫ്‌സൽ ഖാൻ മർവാട്ട്. ‘ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോകും’ എന്ന് മാർവാട്ട് മറുപടി നൽകി.
സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനങ്ങളിൽ പിന്നോട്ട് പോകണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ‘ഞാൻ പറഞ്ഞതുകൊണ്ട് മാത്രം അദ്ദേഹം പിന്നോട്ട് പോകുമോ മോദി എന്റെ അമ്മായിയുടെ മകനാണോ?’ എന്ന് മാർവാട്ട് പരിഹാസത്തോടെ ചോദിച്ചു.
എംപിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി, പാകിസ്താനിലെ രാഷ്ട്രീയക്കാർക്ക് പോലും അവരുടെ സൈന്യത്തിൽ വിശ്വാസമില്ലെന്ന് പലരും പറഞ്ഞു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയിലെ അംഗമായിരുന്നു മാർവാട്ട്. എന്നിരുന്നാലും, പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ആവർത്തിച്ച് വിമർശിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാൻ ഇയാളെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.
Discussion about this post